വിദ്യാർത്ഥിയും സമൂഹവും തമ്മിൽ അകലം ഉണ്ടാകുവാനുള്ള കാരണങ്ങൾ

Sunday, June 23, 2013

സൗഹൃദം

സൗഹൃദം

സ്നേഹമൊരു പൂമരമായ്,
പുലരിയിലെ രാഗലയമായ്,
നിലാവൊളിയിൽ കരവിഞ്ഞൊഴുകിയൊരു-
പുഴയുടെ നിർവൃതിയായ്.
അവളൊരു പനിനീർ പൂ പോലെ,
കണ്ണുകളിൽ കളമൊഴിയുടെ പ്രണയാർദ്രമാം-
കനവുകളുടെ തിരിതെളിയുന്നൂ.
കൈകൊട്ടിക്കളിയുടെതാളം മുറുകുമ്പോൾ,
ആട്ടക്കഥയുടെ അരങ്ങുണരുമ്പോൾ,
മണിയറയിൽ തരിവളകിലുങ്ങുന്നൂ,
വിരലുകൾ തംബുരുവിൽ തെരുതെരെയോടുന്നു,
നിദ്രയിലൊരു മെഴുകുമനമലിയുന്നൂ.   

ഇനിയുമൊരുപുലരിമഴ നനഞ്ഞിരുവരുമീറനായ്-
ഇതുവഴിയേ പഴമയുടെ കോലായിലെ-
നടുമുറ്റത്തിത്തിരിമോഹങ്ങൾ പങ്കിടാൻ,
സുഹൃദങ്ങളെന്നും അറിയാത്തൊരനുഭൂതിയുടെ-
മനമുരുകുന്ന മധുരനൊമ്പരങ്ങൾ,
ഇരുവരുമൊരുമനമായൊരുശിലയിലെ ഇരു രൂപങ്ങൾ,
ഒരുമറവിലെ ഇരു നിഴൽരൂപങ്ങൾ,
കനവിലെ കാണാമറയത്തനുഭൂതിയുടെ-
പടവുകളിൽ തളിരിലപൊഴിയുന്നൂ,
ഉണരുകയായ് പൂമകളീവസന്തനിലാവിൽ,
പ്രണയാർദ്രമാം മനസ്സൊരുസരസ്സായ്,
അണയുകയായ് മോഹം മകരന്ദമായ്.


Vijuvkartha
9447495410

ക്ഷമിക്കണം .കവിതാവിഭാഗത്തിൽ തലക്കെട്ട് നൽകുവാൻ മറന്നു….കുറേ നാൾ കഴിഞ്ഞാണ് എഴുതുന്നത്

Saturday, March 16, 2013

സൂപ്പർ സ്റ്റാർ----ചീപ്പ് വിപ്പ്-----




ചീപ്പ് വിപ്പ്---

                          എന്തായാലും മാദ്ധ്യമങ്ങൾക്ക് തൃപ്തിയാകും വിധം തെറി അഭിഷേകം കേരളമൊട്ടാകെ ലൈവ് ആയി നടത്തിയ കോൺഗ്രസ്സിന്റെ വാക്താവ് സൂപ്പർ ഫോമിലാണ്-------സൂപ്പർ സ്റ്റാർ----ചീപ്പ് വിപ്പ്‌ 
ഗുരുവേ.നമോവാകം……………
           ഇയാൾ പറയുന്നത് മുഖ്യമന്ത്രിക്കും,മന്ത്രിസഭക്കും സമസ്തകോൺഗ്രസ്സുകാർക്കുമായിട്ടാണ്. വിളിച്ചതെറി പി സി ജോർജ്ജായതിനാൽ ,സം‌പ്രേക്ഷണം ചെയ്യാൻ പറ്റുന്നതിലും തരം താണതായതിനാൽ ആഘോഷിക്കുവാൻ വകയില്ല.
                                  ശ്രീമതി. കെ ആർ ഗൌരിയമ്മയുടെ ഗതി ഇതാണെങ്കിൽ ……….ഏത് സ്ത്രീക്കാണ് ഈ നാട്ടിൽ നീതി ലഭിക്കുന്നത്………ഇതിന് തക്കശിക്ഷനൽകുന്നതിന് പഴയകാല വാശിയോടും സമരവീര്യത്തോടും കൂടെ അവർ വിപ്ലവം നയിക്കണം ..കേരളസ്ത്രീകളുടെ മാനം കാക്കണം എന്നതാണ് അപേക്ഷ.

           കെ ആർ ഗൌരിയമ്മ എന്ന കേരളത്തിന്റെ ധീര വനിതയേക്കുറിച്ച് അസഭ്യം പറഞ്ഞതിനെങ്കിലും നട്ടെല്ലുനിവർത്തി ഉമ്മഞ്ചാണ്ടി നടപടിയെടുത്തില്ലെങ്കിൽ മുണ്ട് അഴിച്ച് പുതച്ച് നടക്കേണ്ടി വരുമെന്ന് തീർച്ച.
ഇപ്പോഴും ഉടുതുണി ഉരിഞ്ഞതിന് തുല്ല്യമാണ് ജീവിതം.
                         കോൺഗ്രസ്സ് അസഭ്യം പറയുന്നവർ മാത്രമല്ല,പ്രവർത്തിക്കുന്നവരുമാണ് എന്ന് ശ്രീ പി സി ജോർജ്ജ് തന്നെ വ്യക്തമാക്കുന്നു. ഈ നാറിയ ഭരണം അവസാനിപ്പിച്ച് പെയ്ക്കൂടേ……
   
        നാണമില്ലേ കോൺഗ്രസ്സേ.. ഒരു സ്ത്രീയേ ഇത്രയധികം അപമാനിക്കാൻ..നിങ്ങൾക്ക് അമ്മയും ,സഹോദരിയും,പെണ്മക്കളും ഇല്ലേ..

                                       
തെമ്മാടിരാഷ്ട്രീയമാണ്ഇത്.…….കേരളാകോൺഗ്രസ്സിനും ഒരു ചുക്കും ചെയ്യാനില്ല.അവിടേയും പ്രശ്നം ഒന്നുതന്നെ.അഴിമതിയില്ലാത്ത,ആരോപണവിധേയരല്ലാത്ത ആരുമില്ല.പിന്നെയാണോ മന്ത്രിയല്ലാത്ത പി സി…….

                      സമസ്ത പൌരാവകാശങ്ങളു ടേയും,നീതിന്യായ വ്യവസ്ഥകളുടേയും പ്രത്യക്ഷമായ ലംഘനമാണ് സർക്കാരിന്റെ വാക്താവ് നടത്തിയിരിക്കുന്നത്.

   
തെരുവുതെണ്ടികൾക്ക് ഇതിലും മാന്യതയുണ്ട്. കോൺഗ്രസ്സുകാർ-മ്ലേച്ഛന്മാർ………നട്ടെല്ലില്ലാത്തവർ……ഇവരെ എന്തുചെയ്യണം. ഇത് ജനം തീരുമാനിക്കും.

                        ഇതിനൊക്കെവേണ്ടി പ്രവർത്തിക്കുന്ന മഹിളാകോൺഗ്രസ്സിന് കശാപ്പുപണിയാണ് ഉചിതം .ഒരു സ്ത്രീയേ പൊതുസമൂഹത്തിൽ അസഭ്യം പറഞ്ഞ് പൊതുപ്രവർത്തനത്തെ അപമാനിക്കുമ്പോൾ നാണംകെട്ട് നോക്കിനിൽക്കാൻ നിങ്ങൾ സ്ത്രീത്വം ഉള്ളവരല്ലേ..?നിങ്ങൾ സ്ത്രീകളല്ലേചെരുപ്പൂരി ആദ്യം അടിക്കേണ്ടത് നിങ്ങളാണ്…….
                     നിങ്ങളും സ്ത്രീയുടെ മാനം നശിപ്പിക്കുന്നതിൽ പങ്കാളികളാണോ?.കോൺഗ്രസ്സിൽ പൊതുപ്രവർത്തനം നടത്തുന്ന സ്ത്രീകളേ ഓർത്ത് ലജ്ജിക്കുന്നു.നിങ്ങൾ ആഭാസത്തരം കാണിക്കുന്നവർക്കായി കൊടിപിടിക്കാന്നതിലും,കുടപിടിക്കുന്നതിലും ഭേദം ആത്മഹത്യ ചെയ്യുന്നതായിരിക്കും. .അല്ലെങ്കിലും അതുതന്നെയാണ് കോൺഗ്രസ്സിലെ സ്ത്രീകളുടെ ഭാവി

Thursday, March 14, 2013

രാഷ്ട്രീയ സദാചാരം


രാഷ്ട്രീയ സദാചാരം


കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തിൽ സദാചാരലംഘനങ്ങളുടെ ചുവന്ന അടയാളങ്ങൾ രേഖപ്പെടുത്തുന്നത് കോൺഗ്രസ്സ് ഭരണകാലത്ത് സ്വാഭാവികമായി ഉണ്ടാകുന്നതാണെന്ന് കരുതപ്പെടുന്നു. ഇന്ന് കേരളം ഭരിക്കുന്ന മന്ത്രിസഭയ്ക്ക് ഭൂരിപക്ഷം കുറവാണെങ്കിലും, ഭരിക്കുവാൻ മാത്രം ആയി ജനിച്ചിട്ടുള്ള മന്ത്രിമാർക്ക് ചുരുങ്ങിയത് ഒരു ക്രിമിനൽകേസുകൾ ഇല്ലാത്തതായി ആരുമില്ല എന്നതിൽ ബഹുഭൂരിപക്ഷമുണ്ട്.

   രാഷ്ട്രീയത്തിലെ ഗുണ്ടായിസം അരിക്കാശിനായിചെയ്യുന്ന തൊഴിലായിട്ടാണ് അവർ കാണുന്നത്. ഭൂമാ‍ഫിയാ പ്രവർത്തനം,വട്ടിപ്പലിശ,പൂഴ്ത്തിവയ്പ്പ്-ഊഹക്കച്ചവടം എന്നിവയിൽ ആരും പിന്നോട്ടല്ല.
ഇതിലെല്ലാ‍തിനുമുപരി സ്ത്രീപീഢനത്തിലും,സ്ത്രീകൾക്കെതിരെയുള്ള അതിക്രമത്തിലും പേരുകേട്ട മന്ത്രിമാരാണ് കേരളത്തിൽ പലരും.
    അഴിമതിയിലാ‍ണെങ്കിൽ ഇൻഡ്യയിൽ ഒന്നാമതെത്താൻ ഇനിയും സമയം ബാക്കിയുണ്ട് . ആത്മാഭിമാനം നഷടപ്പെട്ട പീഢനത്തിനരായ ഒരു സ്ത്രീയുടെ പരാതി പോലീസ്റ്റേഷനുകളിൽ രജിസ്റ്റർചെയ്യും‌മുൻപേ ഏതെങ്കിലും നേതാക്കൾക്ക് പങ്കുണ്ടോ എന്ന് തിരക്കും; അതാണ് കേരാളാ ഇന്റലിജൻസ് ബ്യാറോയുടെ പ്രധാന പണി. നാക്ക് അറം‌പറ്റി എന്ന് പറയട്ടെ ഒരു സ്ത്രീക്കും ഈ സർക്കാരിൽ നിന്ന് ഇതുവരെ നീതിലഭിച്ചിട്ടില്ല.


     കോടികൾ കട്ടുമുടിച്ച കേസിൽ വിചാരണ നേരിടുന്നവരും , സ്ത്രീപീഢനക്കേസിലെ പ്രതികളും,ഇപ്പോൾ അക്രമങ്ങൾ തുടരുന്നവരുമായ ജനപ്രധിനിധികൾ കേരളം ഭരിക്കുന്നതിനേക്കാൾ ഏറെ ഖേദകരം, സാമ്പത്തീക സർവ്വേ നടത്തി വികസനത്തിൽ ബഹുദൂരം മുന്നിലായി എന്ന റിപ്പോർട്ടാണ്. ഏറ്റവും കൂടുതൽ പട്ടിണിയും,ദാരിദ്രവും ഇതര സംസ്ഥാനങ്ങളെക്കാൾ ക്കേരളത്തിലാണ് എന്നത് ക്കുരുടന്മാരായ ഇവർ കാണുന്നില്ല.ഇതിന് രാഷ്ട്രീയ തിമിരം എന്നാണ് രോഗ വിവരം കുറിക്കേണ്ടത്..

  കൊച്ചുകുട്ടികളേയും,വയോവൃദ്ധരേയും ഒരുപോലെ കാമാസക്തിയാൽ പ്രാപിക്കുവാൻ ഇവിടത്തെ ആഭാസന്മാർക്ക് എങ്ങിനെയാണ് ധൈര്യം വരുന്നത്…?. ഇതിനെ സദാചാര വിരുദ്ധമെന്നോ ,മാനസീക വിഭ്രാന്തിയെന്നോ വ്യാഖ്യാനിച്ച് രക്ഷപ്പെടാനും കേസ് അവസാനിപ്പിക്കുവാനുമാണ് കുത്സിതശ്രമം നടക്കുന്നത്.

       ഇന്ന് ഇത്തരം കേസുകളിൽ ആരോപണം നേരിടുന്ന മന്ത്രിമാരുടെ ഭരണത്തിന് എന്ത് സദാചാരബോധവും ജനാധിപത്യ മര്യാദയും,നിയമവാഴ്ച്ചയുമാണ് കേരള ജനതയോട് അറിയിക്കുവാനുള്ളത്. കേരളത്തിൽ സമാധാനപരമായി ആർക്കാണ് ജീവിക്കുവാനാകുക. കഴിഞ്ഞ കാലഘട്ടങ്ങളിലെ കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യം തല്ലിക്കെടുത്തി കിരാത ഭരണമാണ് നടമാടുന്നത്. 

     അരാഷ്ട്രീയ വാദവും,ജാതിക്കോമരങ്ങളുടെ ആടിത്തിമർക്കലും,വാണിഭവും ഭരണത്തിന്റെ മുഖമുദ്രയായി കരുതപ്പെടുന്നവരുടെ ഭരണത്തിന് എന്താണ് നീതിബോധം.
കഴിഞ്ഞ കാലത്തേക്കാളൊക്കെ എന്താണ് കോൺഗ്രസ്സിന് സംഭവിച്ചത് .1.തിരഞ്ഞെടുപ്പിൽ ഏതുവിധേനയും ജയിക്കുവാൻ കോടിക്കണക്കിനുരൂപയാണ് വോട്ട് കമ്പോളത്തിൽ ഒഴിക്കിവിട്ട് നിക്ഷേപിച്ചിട്ടുള്ളത്. ഇതിന് ലാഭം കൂടിയേതീരൂ
2.എല്ലാ ജാതി ,മത വിഭാഗത്തിനേയും പ്രീതിപ്പെടുത്തിക്കൊണ്ട് ഭരണത്തിൽ അവസരം നൽകാമെന്ന് പറഞ്ഞ് വിഭാഗീയത സൃഷ്ടിച്ചു.
3. കേവല ഭൂരിപക്ഷവും, അതിൽ ന്യൂനപക്ഷമായ മുസ്ലീം ലീഗിന് അപ്രമാദിത്വവും.
4.ഭരണം കൈവിട്ടാൽ ഭരിക്കപ്പെടുന്നവർ പലരും ഇരുമ്പഴികളിലാവും എന്നതാണ് എറ്റവും വലിയ പ്രശ്നം.

        കേരളരാഷ്ട്രീയത്തിനോ,മന്ത്രിമാർക്കോ ,സർക്കാർ വകുപ്പുകളിലോ എവിടെയെങ്കിലും സദാചാരപരമായ സമീപനം കാണുവാൻ കഴിയില്ല. കോഴ ,കൈകൂലി,എന്നിവ സെക്രട്ടേറിയറ്റിൽനിന്ന് തുടങ്ങി പഞ്ചായത്തുവരെ  നീളുന്നു. പ്രാദേശീക ചെറുകിട നേതാക്കളൊക്കെ ഇന്ന് ലക്ഷാധിപതികളായിത്തീർന്നു. വേലികാക്കുന്നവൻ വിളവുതിന്നാൽ എങ്ങിനെയാണ് നീതി നടപ്പിലാവുക. യധാ മന്ത്രി തഥാ അണികൾ…..

    വെളുത്തമുണ്ടിനും,ഷർട്ടിനും ഉള്ളിലെ ചെന്നായ്ക്കളാണ് ഭരണത്തിൽ. എത്ര അലക്കിയാലും വെളുക്കാ‍ത്ത വിഴുപ്പാണ് ഇവർ അനുദിനം ജനസമക്ഷം കുതിർത്തിവക്കുന്നത്.എത്രനാറിയാലും അവിടെ കിടക്കും..മലം തിന്നുന്ന പട്ടിക്കുണ്ടോ അതിന്റെ ദുർഗന്ധമറിയൂ……..ഇവരുടെ മനസ്സിലാണ് മലം. ഇനി എന്ത് പറയുവാൻ…….

       കേരളത്തിലേ എല്ലാ സ്ത്രീകൾക്കും പെൺകുട്ടികൽക്കും തോക്കുകൾ വിതരണം ചെയ്താൽ‌പ്പോലും ഇവിടെ സമാധാനം ഉണ്ടാവുകയില്ല. പാവപ്പെട്ടവർക്ക് ജീവിക്കുവാൻ കഴിയില്ല.പട്ടിണിമാറ്റാൻ തോക്ക് ഉപകരിക്കില്ലല്ലോ.

        ഏതെങ്കിലും ഗുണ്ടാ വ്യവസായത്തിന്റേയോ, ജാതി വ്യവസായത്തിന്റേയോ ,റസിഡൻസ് അസോസിയേഷൻ വ്യവസായത്തിന്റേയോ അംഗമായില്ലെങ്കിൽ എവിടെയെങ്കിലും ജീവിതം അവസാനിപ്പിക്കേണ്ടിവരും.

Friday, March 8, 2013

ഷാവേസ്………………….., ഉയർത്തെഴുന്നേൽക്കുന്നു;




ഷാവേസ്…………………..,

ഉയർത്തെഴുന്നേൽക്കുന്നു;



ആഗോളഭീമന്മാരുടെ ബുൾഡോസറുകൾ-
മൂന്നാം‌ലോകജനതയെ ജീവനോടെ മറവുചെയ്യുമ്പോൾ.
ഷാവേസ്………ഉയർത്തെഴുന്നേൽക്കന്നു,                                      
ചെംതാരകംബൊളീവിയൻ‌നാടുകളിൽ,
യുവചേതനയുടെതുടിക്കുന്നഹൃദയങ്ങളിൽ,
സമരവീര്യത്തിന്റെതീജ്വാലയിൽ ചിറകുകൾവിരിച്ച്-
ഷാവേസ്…………ഉയർത്തെഴുന്നേൽക്കുന്നു,
മരണമില്ലാത്തവിപ്ലവനായകൻ ,
ജനമനസ്സുകളിൽ പടനയിക്കുന്നു,
സാമ്രാജ്യത്വം‌ മനുഷ്യാവകാശങ്ങളെ-
ചിലന്തിവലകളാൽവലിച്ചുമുറുക്കുമ്പോൾ,
വെളുത്തകുതിരമേൽചുവന്ന തലപ്പാവണിഞ്ഞ്,
അധിനിവേശത്തിന്റെനെഞ്ചിലേക്ക്
നിറതോക്കുചൂണ്ടി,ഷാവേസ് മടങ്ങിവരുന്നു……………..
വെടിയൊച്ചകേൾക്കുന്നു എം ബി ആർ ന്റെ-                    
ചുവപ്പ്‌പടകൾ അതിർത്തികൾകടന്നെത്തുന്നു,
പുതിയസാമ്പത്തീകനയംകഴുത്ത്ഞരിഞ്ഞ്,
ആഗോളമാന്ദ്യത്തിൽ മരണപ്പെടുമ്പോൾ,
ബൊളീവ്വേറീയൻ ചിന്തകൾ പുതുജീവനേകുന്നു.
ഷാവേസ് മരിച്ചിട്ടില്ല……………………
ആകാശത്ത് ആയിരം നക്ഷത്രമായുദിച്ച്,
അടിയാളരുടെ പാളയത്തിലേക്ക്ചരിഞ്ഞിറങ്ങുന്നു,
                  
ഷാവേസ് നീ മരിക്കുന്നില്ല…………………..
ലോകമുതലാളിത്തമേ നീ വിഷംനൽകി
ഈ ജീവൻപൊലിയുമ്പോൾ,
ആയിരം ഞരമ്പുകളിലേക്ക് ജീവൻപകർന്ന് അവർ ഉയിർക്കുന്നു,
ഷാവേസ് മരിക്കുന്നില്ല ,ചരിത്രവും.
പാരിതോഷികം‌പറ്റി മരണംകുറിച്ചാൽ
ചേരകൊണ്ടീത്തലമുറ പുതു ചരിത്രം രചിക്കും,
മരണമില്ലാത്ത രക്തസാക്ഷികളെ……,
ചുവന്നതാരകത്തേ നെഞ്ചോട് ചേർക്കുക
ഒരു പടനായകൻ പടിയിറങ്ങുന്നവേളയിൽ-
കരുതിയിരിക്കുക നാം ഓരോരുത്തരും,
കരുത്തുറ്റയോദ്ധാവായിപടവെട്ടുവാൻ,
ഇടിമുഴക്കം കേൾക്കുന്നു, കുളമ്പടികൾ വന്നടുക്കുന്നു,
മനസ്സിൽ‌പ്രധിഷേധംകാട്ടുതീയായ് പടരുന്നു,
ഷാവേസ്………നീ മരിച്ചിട്ടില്ല…………………….
അമേരിക്കൻ തിരകളുടെ ഗന്ധവും ,വെടിക്കോപ്പുകളുടെ -
ഗർജ്ജനവും കേട്ട് നിനക്ക് ഉറങ്ങുവാനാകില്ല,
അഭിമാനവും, സ്വാതന്ത്ര്യവും ഹനിക്കപ്പെട്ടവർ-
ഒളിപ്പോരാളികളായ് പടനയിക്കുകയാണ്,
സൂര്യനസ്തമിക്കാത്തസാമ്രാജ്യത്തിനുനേരേ                -
വിരൽചൂണ്ടിഗർജ്ജിക്കുക,
മരണഭയമില്ലാതെ യുവജനത നിരക്കുന്നു,
ഓർമ്മകളിലൊരായിരം രക്തപുഷ്പം അർപ്പിക്കുന്നു.
ഷാവേസ് മരിക്കുന്നില്ല…………………..
ചരിത്രവും മരിക്കുന്നില്ല……………………
മരണമില്ലാത്ത രക്തസാക്ഷികളെ……………….,
ചുവന്നതാരകത്തേ നെഞ്ചോട് ചേർക്കുക….

………………….വിജൂവികർത്താ……………..
Vijuvkartha.blogspot.com,
entemalayalamkavithakal.blogspot.in

Tuesday, March 5, 2013

കശാപ്പ്

കശാപ്പ്












                                           

കൊടുംചൂടിൽ ഉണങ്ങിക്കരിഞ്ഞ-
ഒരാൽമരത്തിൻ‌കീഴിൽ ഒരുപാട് പക്ഷികൾ,
പാഥേയം പങ്കുവച്ച് യാത്രപോകേണ്ടവർ-
ഇലപൊഴിഞ്ഞമരത്തിനെ ശകാരിക്കുന്നു,
മരംകൊത്തികൾ കൂർത്ത കൊക്കുകൾകൊണ്ട്-
മജ്ജയിൽനിന്ന് പുഴുക്കളെക്കൊന്നുതിന്നുന്നു,
മണ്ണിൽ വീണുറങ്ങുന്ന ജീവന്റെ പുതിയ നാമ്പുകൾ-
ചെറുകിളികളെനോക്കിപ്പറഞ്ഞു;
എന്നേവിട്ടെങ്ങോട്ടും പോകരുത്.

മരപ്പൊത്തിലിപ്പോഴുമൊരു പഞ്ചനാഗം പാർക്കുന്നു,
ചിലർ അടർന്നുവീഴുന്ന ചില്ലകൾ പെറുക്കിക്കൂട്ടുന്നു,
കൈകൾ വെട്ടിമാറ്റുവാൻ ചിലർ ആയുധം മൂർച്ചകൂട്ടുന്നു,
പ്രാണൻ പോകുവാൻന്നേരം വേരുകൾ-

മണ്ണിനടിയിലേക്ക് ഓടിപ്പോകുന്നു,

ഒരുതുള്ളിവെള്ളമുള്ള വൈതരണീനദിതേടി-
ഞരിപിരികൊണ്ട് ഗതകാലസ്മരണകൾ,
ഇവിടെ തപംചെയ്ത് മോക്ഷം ലഭിച്ചൊരു താപസൻ-
അപ്പുറത്ത് വലിയൊരു മണിമന്ദിരത്തിൽ ദർശനം നൽകുന്നു,

അറവുമാടുകളെ ചുറ്റിലുമുള്ള വേരിലേക്ക്-
മുഖംചെർത്ത് വരിഞ്ഞ് കെട്ടിയിരിക്കുന്നു,
വെള്ളത്തൊട്ടിമറിഞ്ഞ്  തെളിനീർ പടരുന്നു,
ലഹരിമൂത്ത്കുറേപേർ അരുംകൊലക്ക് തയ്യാറാകുന്നു,
ഇറച്ചിയാകുമ്പോൾ എല്ലില്ലാത്തതിനായി പലരും അടുത്തുതന്നെ,
ആർത്തനാദത്തോടെ ജീവൻപൊലിഞ്ഞപ്പോൾ,
ഒരിറ്റു തണലുനൽകാനാകാതെ ഒരുപാഴ്മരം,
വെട്ടിമുറിച്ചുമാറ്റിയ ശരീരഭാഗങ്ങൾ
വാഹനത്തിലേക്ക് ഒരുതെമ്മാടി വലിച്ചെറിയുന്നു,
ഭയന്ന് വിറച്ച് ജീവനുള്ളവ നോക്കിനിൽക്കുന്നു,

ഹനിക്കുന്നവർ മുറിവേൽക്കുന്നതുവരെ-
വേർപാടിന്റെ വേദന അറിയുന്നില്ല,
സ്വയം മരണം മാന്യതയല്ലാത്തതിനാൽ
കൊലപാതകങ്ങൾകണ്ടിട്ടും മിണ്ടാതെ.
നന്മയുടെ പച്ചിലകൾനിറഞ്ഞമധുരസ്മരണകൾ
മനസ്സാകെനിറഞ്ഞുനിൽക്കുന്നു,
കായ്കളില്ലാത്തമരത്തിൽ പക്ഷികൾചേക്കേറാറില്ല,
കടുത്തവേനലിലുറവകാണാറില്ല,

ശിരസ്സറുത്തുമാറ്റിയ കൊള്ളരുതായ്മകളുടെ കോലങ്ങൾ,
പൊരുളറിയാത്തനേരിന്റെ നൊമ്പരങ്ങൾ,
ഒരാൾ കുളക്കരയിൽനിന്ന് ഉച്ചത്തിൽ കൈകൾകൊട്ടുന്നു,
ബലിക്കാക്കകൾ ഇലയിൽ നിരത്തിയ ചോറ് കൊത്തുന്നു,
ഒരിറ്റ് വെള്ളംസ്പർശിച്ചപ്പോൾ ആത്മാക്കൾ ആർത്തിരമ്പുന്നു.

                            

ഒന്നുമറിയാത്ത ഒരുബാലൻ ചുവട്ടിൽ

മണ്ണുവാരിക്കളിക്കുന്നു
സ്മശാനഭൂമിയിൽനിന്ന് അവർക്കായിമാത്രം-
ഇലകൾതളിർത്ത്പടർന്നുനിൽക്കുവാൻ ആഗ്രഹം,
ആത്മാവിലേക്ക് പകലിന്റെ അവസാന പ്രകാശകിരണങ്ങൾ,
ചുവന്നസായാഹ്നത്തിന്റെആവേശത്തിരതല്ലൽ-
നിലക്കാത്തഓളങ്ങളുള്ള ആഴക്കടലിലേക്ക്.




Sunday, March 3, 2013

മൂന്ന് സുന്ദരികൾ


മൂന്ന് സുന്ദരികൾ


പണ്ട് പണ്ട് ഒരു ദേശത്ത് ഒരു നായരുണ്ടായിരുന്നു. നായർക്ക് ആദ്യ വേളിയിൽ മക്കളില്ല. രണ്ടാമത്തേതിൽ അതിന് പകരമായി മൂന്ന് സുന്ദരി പെണ്മക്കൾ. ഓരോരുത്തരും ഒന്നിനൊന്ന് സുന്ദരികൾ. എന്നിരുന്നാലും പ്രായപൂർത്തിയായപ്പോൾ ഓരോരുത്തരും പുരുഷന്മാരേ ആകൃഷ്ടരാക്കുന്നതിന് അവരവരുടെ തന്ത്രങ്ങൾ സ്വീകരിച്ചുതുടങ്ങി. ഇത്രയും സൌന്ദര്യം മൂന്നാൾക്കും നകിയിട്ടുപോലും ഈശ്വരൻ മൂന്ന് പേർക്കും വ്യത്യസ്തമായ മൂന്ന് കാര്യങ്ങൾ അവരവരുടെ സവിശേഷ സൌന്ദര്യത്തിനായി നൽകിയിരുന്നു. അങ്ങനെ അവരവർക്ക് ലഭിച്ച പ്രത്യേകതകൾകൊണ്ട് സുന്ദരിമാർ നാടാകെ കുളിരുകോരി നടക്കുകയാണ്. ആരാണ് കേമം, ആർക്കാണ് കൂടുതൽ ആരാധകർ എന്നതിലായിരുന്നു അവർതമ്മിലുള്ള തർക്കം. ഇനി അവർക്ക് സൌന്ദര്യം കൂട്ടുവാൻ അനുഗ്രഹമായിക്കിട്ടിയത് എന്ത് , എങ്ങിനെ അവർ അതിനെ പ്രയോജനപ്പെടുത്തുന്നു എന്ന് മനസ്സിലാക്കാം

രാവിലെ മൂന്ന് സുന്ദരിമാരും അണിഞ്ഞൊരുങ്ങി നാട്ടുവഴികളിലൂടെ നടന്ന് ആളുകൾ കൂടുന്നിടത്തെല്ലാം തെല്ലുനേരം ചിലവഴിക്കും. അവസാനം ഗ്രാമത്തിലെ ചന്തയിലാണ് എത്തുക. അവിടെ പുരുഷന്മാർ സുന്ദരികളെ കണ്ടാൽ എല്ലാം മറന്ന് നോക്കിനിൽക്കും. പിന്നെ ഒരുത്സവത്തിന്റെ പ്രതീതിയാണ്. മൂന്നാളും തമ്മിലുള്ള മത്സരം കാണേണ്ടതുതന്നെ. സാധാരണയായി  ഒരാളും അവർ മടങ്ങാതെ എങ്ങും പോകില്ല.
അങ്ങനെ മൂന്ന് സുന്ദരിമാർ ആർത്തുല്ലസിക്കുന്ന ഒരുദിനം. മൂവരും തമ്മിൽ കടുത്ത മത്സരം
ഒന്നാമത്തവൾ രാധ. സുന്ദരി എന്നുപറഞ്ഞാൽ പോരാ. പിന്നെന്തിനാ വേറോരനുഗ്രഹം . എന്നാലും ഈശ്വരൻ അവൾക്ക് നൽകിയത് നല്ല ചുവന്ന ചുണ്ടുകളാണ്. ചുണ്ടുകളുടെ സവിശേഷമായ ചലനങ്ങളാൽ അവൾ ആളുകളെ ആകർഷിക്കുവാൻ തുടങ്ങി. ഒരു കടയിൽ കയറി അവൾ ചോദിച്ചു ”ചുക്കുണ്ടോ…ചുക്ക്, ചുക്കുണ്ടോ…ചുക്ക്   ”… പലപ്രാവശ്യം ചോദ്യം ആവർത്തിച്ചുകൊണ്ടേയിരുന്നു. ആർക്കും പരാതിയോ മറ്റോ ഉണ്ടായിരുന്നില്ല… മനോഹരമായ ചുണ്ടുകൾ പലപ്രാവശ്യം സവിശേഷമായ രീതിയിൽ ചലിപ്പിച്ചുകൊണ്ട് അവൾ ചോദ്യം തുടരുന്നു.ആളുകൾ ചുറ്റിലും തടിച്ച് കൂടുന്നു.
രണ്ടാമത്തവൾ സാവിത്രി. മനോഹരമായ പല്ലുകളാണ് അവൾക്ക് ഈശ്വരൻ നൽകിയത്. രാധയുടെ പെരുമാറ്റത്തിൽ ശുണ്ഠി കയറിയ സാവിത്രി മറ്റോരു കടയിൽ കയറി ചോദിച്ചു…..”ചീരം ഉണ്ടോ…ചീരം…… ചീരം ഉണ്ടോ…ചീരം  ” വെളുവെളുത്ത പല്ലുകൾ നന്നായി കാണിച്ച് അവൾ ചോദ്യം തുടർന്നു. സുന്ദരികളിൽ സുന്ദരിയായ അവളുടെ പല്ലുകൾ ഒട്ടേറെപ്പേരെ മോഹിപ്പിച്ചു.
ഇതെല്ലാം കണ്ടുകൊണ്ട് മൂന്നാമത്തെ സുന്ദരി മൈഥിലി. അവൾക്ക് ഈശ്വരൻ കനിഞ്ഞ് നൽകിയത് ദൃഢമായതും മനോഹരമായുതുമായ മാറിടമാണ്. രണ്ടുസഹോദരിമാരുടെ ചുറ്റിലും ആൺപിറന്നവന്മാരുടെ തിരക്കുകണ്ട് അവൾ തിരക്കിലേക്ക് തള്ളിക്കയറി മുലകൾ അങ്ങോട്ടും ഇങ്ങോട്ടും……. അങ്ങോട്ടും ഇങ്ങോട്ടും…… വെട്ടിച്ചുകൊണ്ട് പറഞ്ഞു…   “ചുക്കുംവേണ്ട…ചീരവും വേണ്ട…. ചുക്കുംവേണ്ട…ചീരവും വേണ്ട….“. കുറച്ചുസമയം മൂന്നാളും ഒരുമിച്ച് സൃഷ്ടിച്ച സുന്തര നിമിഷങ്ങൾ. അങ്ങനെ മൂന്ന് സുന്ദരിമാരും നാടാകെ സംന്ദര്യം കൊണ്ട് സദ്യവിളമ്പി വീട്ടിലേക്ക് മടങ്ങി.


[ചെറുപ്പത്തിൽ കുസൃതി കാണിച്ചതിന് അമ്മ തല്ലുകയുണ്ടായി. അപ്പോൾ മുത്തശ്ശി കരച്ചിൽ മാറ്റാൻ പറഞ്ഞുതന്ന കഥയാണ് . ഈ കഥകേട്ട് എന്റെ പിണക്കം മാറി. എന്റെ മൻസ്സിൽ മൂന്ന് സുന്ദരിമാരുടെ ചിത്രങ്ങൾ മിന്നിമാഞ്ഞു. “ചുക്കുണ്ടോ..ചുക്ക്,….ചീ‍രമുണ്ടോ, ചീരം….ചുക്കും വേണ്ട ചീരോം വേണ്ട…” എന്ന് പറഞ്ഞുകൊണ്ട് ഞാൻ ഓടിപ്പോയി കൂട്ടുകാരുമായി കളി തുടർന്നു.പിന്നീട് പലരോടും ഞാൻ ഈ കഥ പറഞ്ഞു.ഏവർക്കും ഇഷ്ടമായിട്ടുണ്ട്.നിങ്ങളും ഈ കഥ കേട്ട് ഇഷ്ടപ്പെടുമല്ലോ…വിജൂവികർത്താ]

Friday, March 1, 2013

ന്റെ റം‌ല

ന്റെ റം‌ല


അറിയിപ്പ് -ഇതെന്റെ അനുഭവക്കുറിപ്പാണ് . എന്നാൽ ഇതിന് ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ ആരും തമ്മിൽ ഒരു ബന്ധവുമില്ല. അത്തരത്തിൽ സാദൃശ്യം കണ്ടാൽ അത് കേവലം യാദൃശ്ചീകം മാത്രം.
                    

                      എന്റെ മനസ്സിൽ തോനുന്ന ഇഷ്ടം ആരോടും അറിയിക്കാറില്ല. അത്രയും പ്രീയപ്പെട്ട ഒരാളേ മാത്രമേ ഞാൻ ഇഷ്ടപ്പെടൂ. അവർക്ക് എന്നോട് പലപ്പോഴും ഇഷ്ടം തോന്നാറുമില്ല. എന്നാൽ സ്നേഹത്തെക്കുറിച്ച് അൽ‌പ്പമൊന്ന് സംസാരിക്കുന്നതിനും പ്രണയലേഖനങ്ങൾ എഴുതിക്കൊടുക്കുന്നതിനും ഞാൻ കാമ്പസിലെ പ്രിയപ്പെട്ടവനായിരുന്നു  .

                          ഞാൻ എഴുതികൈമാറുന്ന ലൌ ലെറ്ററുകൾ ആഴ്ച്ചകളോളം കലാലയത്തിലൂടെ ചുറ്റിത്തിരിയുമായിരുന്നു. ചിലപ്പോഴൊക്കെ അധ്യാപകരും, അധ്യാപികമാരും വായിച്ചിട്ടുണ്ട്. അതിൽ,തുറന്ന് പറയാം ചിലർക്കൊക്കെ എന്നോട് മതിപ്പുണ്ടായിട്ടുണ്ട്. ഡിപ്പാർട്ട്മെന്റിൽ വച്ച് കത്തുകൾ വായിപ്പിക്കുകയും, മലയാളത്തിന് പഠിക്കുവാനുള്ള സിലബസിൽ ചേർക്കുവാൻ താല്പര്യപ്പെടുകയും ചെയ്തിട്ടുണ്ട്
                                          
                                 അങ്ങനെ എന്റെ സുഹൃത്ത് ഇക്കാ‍ന് ഒരു മൊഞ്ചൊള്ള പെണ്ണിനോട് മരണപ്രണയം തോന്നിയെന്ന് ഞാനറിഞ്ഞു. പക്ഷേങ്കിൽ അവൾ പിടി കൊടുക്കിന്നില്ലെന്ന്.  അവൻ കാര്യങ്ങൾ പറഞ്ഞപ്പോൾ ന്റെ ലൌലെറ്റർ ഒന്ന് പരീക്ഷിക്കാൻ തീരുമാനിച്ചു. അങ്ങനെ ഒരിക്കൽ‌പോലും ഞാൻ കാണാത്ത പെൺകുട്ടിക്കുവേണ്ടി ഇതുവെരെ എഴുതാത്ത ഒരു പ്രണയലേഖനം. അക്ഷരം വളരെ മോശമായതിനാൽ എനിക്ക് തന്നെ വീണ്ടും വായിച്ചപ്പോൾ ഒന്നും മനസ്സിലാകുന്നില്ല. എന്നാലും രാവിലെ ഇക്കാന് കത്ത് നൽകി.

                              അവൻ അത് വാങ്ങി കീശേലേക്കിടുമ്പോൾ ഞാൻ പറഞ്ഞു. “ടാ….. അത് നന്നായി എഴുതികൊടുക്കണം . ഇല്ലെങ്കി ആകെ പോക്കാവും. അവള് വായിക്കാതെ കീറി മുഖത്തെറിയും”. അവൻ പറഞ്ഞു “അളിയാ അതിനൊന്നും സമയമില്ല. ദാ അവള് വരണ്‌ണ്ട്. സ്നേഹമുണ്ടെങ്കിൽ അവള് വായിച്ചോളും. നീയെന്റെ കൂടെ നിൽക്ക് ”. ഹേയ് എനിക്കതിഷ്ടമില്ല. “ഈ പ്രേമം, ലൌ,…എനിക്ക അത് പറ്റില്ല. വേണെങ്കിൽ ഒരു കൂട്ട്..അത് മതി , മറ്റതിന് ഞാനില്ല”. 

                        അപ്പോഴേക്കും അവൾ അടുത്ത് വന്നിരുന്നു. അവൻ പറഞ്ഞു. “റം‌ലാ……ഒന്ന് നിന്നേ . അവൾ സ്നേഹത്തോടെ ചോദിച്ചു, “ന്താ ന്റ്റിക്കാ“. “എനക്ക് ഒരുകാര്യം പറയണം“ . “എന്നും കാണണ ഇക്ക ഇനി എന്ത് പറയാൻ.ഇക്കാ എനക്ക് കെക്കണ്ട" അവൾ ദേഷ്യപ്പേട്ടു . ഇക്കാനെ തള്ളിപ്പറഞപ്പോൾ എനിക്ക് ദേഷ്യം വന്നു. 

                          എത്രദിവസമായി അവളേയുംകാത്ത് മനസ്സ് നിറയേ പ്രേമവുമായി അവൻ നടക്കണ് . അത് എനക്കല്ലേ അറ്യൂ. ഞാൻ രണ്ടെണ്ണം പറയാൻ തീരുമാനിച്ച് തിരിഞ്ഞ് അവളെ നോക്കി. ന്റെ റബ്ബേ……… ..ഇതുപോലൊരു സുന്ദരിയേ  ഇതിനുമുൻപ് കണ്ടിട്ടില്ല . ഇവളെ ചീത്തപറയാനോ……!. അതും പ്രണയം മാത്രം ആഗ്രഹിക്കുന്ന ഈ ഞാൻ……..ഞാൻ കണ്ണുചിമ്മാതെ അവളേത്തന്നെ നോക്കി നിന്നു. പിന്നെ പിന്മാറി. 

                            ന്റെ ഇക്കാന്റെ പെണ്ണല്ലേ. അതും അവൻ കെട്ടാൻ കൊതിക്കണവള്. എല്ലാം മറന്ന് തിരിഞ്ഞ് നടന്നപ്പേൾ ഇക്കന്റെ ശബ്ദം…“റം‌ലാ…..,നീ ഇത് വാങ്ങണം. ന്റെ മനസ്സിൽ തോന്നണത് ഇതിലൊണ്ട്. വായിച്ച് ഇനി ന്റെ മുന്നിൽ വരുമ്പോ ഇഷ്ടാന്ന് പറയണം .നിന്നേ എനക്ക് പെരുത്തിഷ്ടാ..” അവൻ കത്ത് നീട്ടി…നീട്ടി നിൽക്കുന്നു..

                             ഞാൻ അറിയാതെ പ്രാർത്ഥിച്ചു. അവൾ ആ കത്ത് വാങ്ങിയിരുന്നെങ്കിൽ…..ന്റെ പ്രാർത്ഥന പടച്ചോൻ കേട്ടു. ഒന്നും മിണ്ടാതെ അവൾ അത് വാങ്ങി തിരിഞ്ഞ് നടന്നു. ഞാൻ മനസ്സിൽ കരുതി. ന്റെ വൃത്തികെട്ട അക്ഷരം. ഒന്ന് നന്നായിട്ട് എഴുതാമായിരുന്നു. ങ്….ഹാ , വിധി. അവൾ വായിച്ചെങ്കിൽ എന്റെ മനസ്സ് അറിഞ്ഞിരുന്നെങ്കിൽ, ഞാൻ മനസ്സിലാഗ്രഹിച്ചു.

                         പിറ്റേന്ന് ഞാൻ വൈകിയാണ് കാമ്പസ്സിൽ എത്തിയത്. റം‌ല വന്ന്‌ എന്നേ തിരക്കിയതായി ഞാൻ അറിഞ്ഞു. എല്ലാം അവസാനിച്ചതായി ഞാൻ വിചാരിച്ചു. ആഗ്രഹിക്കാൻ പാടില്ലാത്തത് ആഗ്രഹിച്ചു. ഇക്ക അറിഞ്ഞില്ലെങ്കിലും എന്റെ മനസ്സിൽ അവളോട് ഒരു വലിയ ഇഷ്ടം തോന്നി. ഉറച്ച് തീരുമാനിച്ചു. ഞാൻ ആ ശ്രമം ഉപേക്ഷിച്ചു. പക്ഷേ മറക്കാൻ പറ്റണില്ലല്ലോ, ന്റെ പടച്ചോനെ….പാലിന്റെ നിറോള്ള കവിൾ……..വിടർന്ന കണ്ണ്ന്നൊക്കെപ്പറഞ്ഞാൽ തീരില്ല……ചെറിപ്പഴമ്പോലുള്ള ചുണ്ട്…..റബ്ബേ അവള് സുന്ദരിമാത്രമല്ല……പിന്നെന്താണ്ടാ അവള്, ഞാൻ സ്വയം ആലോചിച്ചോണ്ട്  വെളിവില്ലാതെ നടന്നു.

                                 കാമ്പസ്സിന്റെ മൂന്നാം നിലയിലാണ് “ലവേഴ്സ് കോർണർ”. ഞാൻ അവിടെ ഒറ്റക്കിരുന്നു. പ്രണയലേഖനങ്ങൾ ആവശ്യമുള്ളവർ അവിടെ വരും . പണം വാങ്ങും .അന്നാന്നത്തെ വട്ടച്ചിലവ് നടന്നുപോകും. ഇടവേളകഴിഞ്ഞ് എല്ലാവരും ക്ലാസ്സിലേക്ക് . വെളുത്തചുരിദാറിട്ട ഒരു കുട്ടി എന്റെ നേർക്ക് വരുന്നു, ഞാൻ അതിശയിച്ചു. റം‌ല….ന്റെ റം‌ല…[അല്ല..ഇക്കാന്റെ റം‌ല]

                           എന്റെ കൈകൾ പിടിച്ച് വിരലുകൾ നിവർത്തി ചുരുട്ടിയ  പേപ്പർ വച്ചുതന്നു. “ഞാൻ വായിച്ചു. നന്നായിട്ടുണ്ട്. ഇനി എഴുതുമ്പോൾ നേരിട്ട് തരണം. പോട്ടേ ”. ഹോ……..മധുരമായ പ്രതികാരം……..പെൺകുട്ടികൾ കൂകി വിളിച്ചു….

                          പക്ഷേ റം‌ല പതുക്കെ ചിരിച്ചുകൊണ്ട് തിരിഞ്ഞുനോക്കി നടന്നകന്നു……അവൾക്ക് എന്നോട് എന്തോ ഒരിഷ്ടം തോന്നിയതായി ഞാൻ തിരിച്ചറിഞ്ഞു. ഇക്കാ വന്ന് ചോദിച്ചു. അവൾ നിന്നോട് എന്താ പറഞ്ഞത്. ഞാൻ ചുരുട്ടിയ കത്ത് നൽകി പറഞ്ഞു “ മര്യായാദക്ക് പറഞ്ഞില്ലേ വൃത്തിയായി എഴുതണം ന്ന്….നിന്റെ പ്രാന്ത് അവൾക്ക് വായിക്കാൻ പറ്റാത്തവിധം അക്ഷരങ്ങൾ…ന്റെ കൈയ്യക്ഷരം തിരിച്ചറിഞ്ഞു. ദേഷ്യപ്പെട്ടുപോയി…..” അങ്ങനെ പറയുവാനാണ് തോന്നിയത്

                               അടുത്തദിവസം നേരത്തെ കാമ്പസ്സിൽ എത്തി. അവൾ വന്നിറങ്ങുന്ന ബസ്റ്റോപ്പിൽ നിലയുറപ്പിച്ചു…അവൾ കാണാത്തവിധം,,,,,,,,,ക്ലാസ് തുടങ്ങും വരെ അവൾ വന്നില്ല. അന്നേദിവസം പലവട്ടം ഞാൻ അവളെ തിരക്കി അവൾ വന്നിട്ടില്ല. പിന്നീട് പലപ്പോഴും പല ദിവസങ്ങളിലും ഞാൻ റം‌ലയെ തിരക്കി. ഒരു വാക്ക് ക്ഷമ…. അത് ചോദിച്ച് എല്ലാം തുറന്ന് പറയണം….

                              പക്ഷേ മൂന്ന് മാസമായിട്ടും അവൾ എത്തിയില്ല. എന്റെ കാത്തിരുപ്പ് അവൾക്ക് വേണ്ടി മാത്രം . ഇക്കാ ചിലപ്പോഴൊക്കെ അവളെക്കുറിച്ച് എന്നോട് ചോദിച്ചിരുന്നു…അതിലും എത്രയോ പ്രാവശ്യം ഞാൻ ഇക്കയോട് അവളേപ്പറ്റി ചോദിച്ചിട്ടുണ്ട്. ഒരുദിവസം ഞാൻ വല്ലാതെ വിഷമിച്ചു. ഇക്ക മറ്റൊരു ക്രിസ്ത്യാനി പെൺകുട്ടിയുമായി ബൈക്കിൽ പോകുന്നു. 

                 എനിക്ക്  അവനോട് വെറുപ്പ് തോന്നി. പ്രാണനായിരുന്നെന്ന് പറഞ്ഞ് പെൺകുട്ടിയെ ചതിച്ച ദുഷ്ടൻ.   ഞാൻ അവനെ തടഞ്ഞുനിർത്തി ഒച്ചവെച്ചു. ബൈക്കിനുപിന്നിലിരുന്ന പെൺകുട്ടി അതൊന്നും ശ്രദ്ധിച്ചതേയില്ല. അവർ അവിടെ ഇറങ്ങി ഒരു പാർലറിൽ കയറി ഐസ്ക്രീം കുടിക്കുന്നത് ഞാൻ നിസ്സഹായനായിനോക്കിനിന്നു. ഞാൻ സ്വയം പറഞ്ഞു. “എന്തായാലും നിന്നേക്കാൾ സ്നേഹം എനിക്ക് റം‌ലയോട് ഉണ്ടായിരുന്നു“

                           എല്ലാവരും പരീക്ഷയുടെ ചൂടിലാണ് . ഹാജരില്ലാത്തതിനാൽ യൂണിവേഴ്സിറ്റിയിയിൽ ഫീസ് അടക്കുവാനുള്ള അവസാന തീയതി വന്നെത്തി… അപ്പോഴും ഞാൻ അവളെ കാത്ത് നിന്നു. അവൾ വന്നില്ല. പഠനം നിർത്തി, ഞാൻ ഇനി ഒരിക്കലും അവളെ കാണാനാകാതെ വിഷമിച്ച് പറ്റിയിറങ്ങി. ലവേഴ്സ് കോറ്ണറിലേക്ക് ഇനി ഒരിക്കലും കയറാതെ.. ഇനിയാർക്കും ഒരു പ്രേമലേഖനം പോലും എഴുതി നൽകാതെ… ഒരിക്കൽ‌പ്പോലും എനിക്കായി ഒരു കുറിപ്പ് എഴുതി നൽകുവാനാകാതെ… കാണുമ്പോൽ നൽകുനാനായി ഞാൻ എന്റ്റെ ജീവിതത്തിൽ എഴുതിയതിൽ‌വച്ച് എറ്റവും നല്ല കത്തുമായി കലങ്ങി മറിഞ്ഞ കണ്ണുകളുമായി പടിയിങ്ങുന്നു.

                                 ഒരാൾ നിഴലുപോലെ പതിയ്യെ …രണ്ടാം നിലയിലൂടെ നീങ്ങുന്നു…അതേ അവൾതന്നെ……അവളുടെ നിഴലുപോലും എനിക്ക് തിരികറിയുവാനാകും …ന്റെ റം‌ല… ഞാൻ ഓടി അടുത്തെത്തി..അവൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട വെളുത്തനിറത്തിലുള്ള വസ്ത്രമായിരുന്നു ധരിച്ചിരുന്നത്. ഞാൻ ഓടി മുൻപിലെത്തി. അവൾ ഞാൻ പറയാതെ തന്നെ നിന്നു… എനിക്ക് അളവില്ലാത്ത സന്തോഷം ..ഞാൻ സ്നേഹത്തോടെ വിളിച്ചു      ,         റം‌ലാ

                                           ഞെട്ടിത്തെറിച്ച് ഞാൻ പിന്നോട്ട് പോയി… ഭയന്ന് ഓടിപ്പോകുവാൻ തോന്നി. വെറുപ്പ് തോന്നി………ഇത് ന്റെ റം‌ല അല്ലായിരുന്നൊ….ഞാൻ അവളേ നോക്കിനിൽക്കുമ്പോൾ നിരങ്ങി നീങ്ങുന്നതുപോലെ എന്റെ മുന്നിലൂടെ അവൾ നടന്നുനീങ്ങുന്നുണ്ടായിരുന്നു.


                                     ഞാൻ ഇക്കാനെ ക്കണ്ടു. “ന്താടാ അവക്ക്..നീ യെന്താ പറയാഞ്ഞത്……“ ഇക്കാ പറഞ്ഞു…“ടാ..നീ എന്റെ എറ്റവും അടുത്ത സുഹൃത്തല്ലേ..അവൾക്ക് നിന്നേയായിരുന്നു ഇഷ്ടം..അത് എന്നോട് പറഞ്ഞു…ഞാൻ പറഞ്ഞിട്ടാ അവൾ ആ കത്ത് നിന്നേ ഏൽ‌പ്പിച്ചത്…പിന്നേ അവൾക്ക് പറ്റിയത് നിന്നെ അറിയിച്ചാൽ നീ തകർന്ന്പോകും എന്ന് തോന്നി “.

                                 ഞാൻ ദേഷ്യത്തോടെ അവനെ ഉറ്റു നോക്കി…“എന്നാലും ഇനി നീ പറാ..എന്താ ന്റെ റം‌ലക്ക്……….അവൾക്കെന്തുപറ്റി“ . എന്നെ കണ്ട് പിരിഞ്ഞ അവസാന ദിവസം. വീട്ടിൽ ചേച്ചിയെ പെണ്ണുകാണാൻ വരുന്നതിന് തലേന്ന് രാത്രിയിലുള്ള ഒരുക്കം. പലഹാരങ്ങൾ പലതാണ്. റം‌ലക്ക് അതിൽ ഒരു പ്രത്യേക കൈപ്പുണ്യമായിരുന്നു. 

                     തിളച്ച എണ്ണയിൽനിന്ന് പലഹാരങ്ങൾ കോരിക്കോരിയിടുന്നു. കയ്യിലെ ചട്ടുകം താഴേക്ക് വീണു. ഉമ്മാ കണ്ടാ‍ൽ ചീത്ത പറഞ്ഞതുതന്നെ. അവൾ അതിവേഗം  കുനിഞ്ഞ് ചട്ടുകം എടുത്ത് നിവർന്നതും പിന്നിലെ കൈകൾ തട്ടി ചട്ടിയിലെ എണ്ണയത്രയും ശിരസ്സിലൂടെ,മുഖത്തിലൂടെ,കഴുത്തിലൂടെ ഒഴുകി. ആളുകൾ അലമുടയിട്ടു കരഞ്ഞു.

                                     അടുത്ത വീടായിരുന്നു ഇക്കാന്റേത്. അവൻ ഓടിച്ചെന്നു. കഴിഞ്ഞ മൂന്ന് മാസമായി മെഡിക്കൽകോളേജിലായിരുന്നു. ഇപ്പോ പരീക്ഷയെഴുതാൻ ഒരു മോഹം… ഈ അവസാന ദിവസം എന്റെ മുൻപിൽ… തമ്പുരാ‍നേ…എന്നേക്കാണുവാനായിരുന്നോ,,,? ഈശ്വരാന്റെ റം-ലാ‍ാ
അവളുടെ രൂപം …….
                                      .ഒരുവശം ജീർണ്ണിച്ച് അഴുകി, …….എവിടെനിന്നോ ചെത്തിയെടുത്ത് ഒട്ടിച്ചു ചേർത്ത തൊലി…..പൊരുത്തപ്പെടാതെ  ചുവന്ന് മഞ്ഞച്ച്…….ആഴത്തിലെ പൊള്ളലുകളിലൂടെ ശ്വാസം വലിക്കുമ്പോൾ ഞരമ്പുകൾ പിടക്കുന്നത് കാണാം…….ഹോ‍.............. അവൾ ഈ നിലയിൽ എന്റെ മുന്നിൽ..... … ..മൂന്ന് മാസത്തിന് ശേഷം…. എന്നേക്കാണാനായിരുന്നോ…?......ന്റെ റം‌ലാ‍....ൻ... ന്റെ റം‌ലാ

ആരോടും സാദൃശ്യമില്ലാതെ  , യാദൃശ്ചികമായി 

എഴുതിയ ബ്ലോഗ് അവൾ കണ്ടാൽ……അവൾ 

ജീവിച്ചിരിപ്പുണ്ടെങ്കിൽ……..എന്റെ മനസ്സിൽ 

ഒരിക്കലും പറയുവാൻ കഴിയാതെ പോയ 

ഒരുപാട് സ്നേഹം അറിയിക്കട്ടെ…….അവൾ 

തികച്ചും എന്റേതാണ്…..എന്റെ മാത്രം ..ന്റെ 

റം‌ല…..ന്റെ മാത്രം റം‌ല
 .